നമ്മുടെ നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കേണ്ട തലമുറ ഉദാത്തമായ ഭാരതീയ സംസ്‌കാരത്തില്‍ നിന്നും പൈതൃകത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് വളര്‍ന്നു വരേണ്ടത്. പക്ഷെ മഹത്തായ ഈ ദൗത്യം നിറവേറ്റാന്‍ നമ്മുടെ ഔപചാരിക വിദ്യാഭ്യാസത്തിനു കഴിയാതെ പോയിരിക്കുന്നു. മാത്രമല്ല പാശ്‌ചാത്യ വിദ്യാഭ്യാസത്തിന്റേയും സംസ്‌കാരത്തിന്റേയും അതിരുകടന്ന സ്വാധീനം നമ്മുടെ പവിത്രമായ സംസ്‌കാരപ്രവാഹത്തിന്റെ ഉറവ തന്നെ വറ്റിച്ചുകളയുന്ന സ്‌ഥിതിയിലായിരിക്കുന്നുവെന്നതാണ് ഏറെ ദയനീയം.നിര്‍ഭാഗ്യകരമായ ഈ പരിണതയില്‍ മുതിര്‍ന്ന തലമുറക്കുള്ള ദുഃഖവും വേദനയുമാണ് ബാലവിദ്യാഭ്യാസരംഗത്ത് ബാലഗോകുലം എന്ന സാംസ്‌കാരികപ്രസ്‌ഥാനത്തിന്റെ ഉദയം കുറിച്ചത്. പ്രാദേശികമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിവാര ക്ലാസുകളിലൂടെ ഇതു സാധ്യമാകുന്നു. സാംസ്‌കാരിക തനിമ വിളിച്ചോതുന്ന അനേകം പരിപാടികള്‍ ഗോകുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. ശ്രീകൃഷ്‌ണഭഗവാനെ തന്റെ തോഴനും ഭഗവാനും ആയി കുട്ടികള്‍ കാണുന്നു. അതുകൊണ്ടുതന്നെ ശ്രീകൃഷ്‌ണജയന്തിയാണ് പ്രധാന ആഘോഷം.അന്നു നടത്തുന്ന മഹാശോഭായാത്ര എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബാലഗോകുലം വിദ്യാര്‍ത്ഥികള്‍ക്കും ഭാരതീയ പൈതൃകത്തെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കുമാണ് ഈ ബ്ലോഗ്ഗ്.
ഇതില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നത്
ഭജനകള്‍, ഭക്തിഗാനങ്ങള്‍
കുട്ടികവിതകള്‍
സാംസ്‌കാരിക ലേഖനങ്ങള്‍
പുരാണകഥകള്‍
Please specify any mistakes, useful links on resourses etc..

1 comment:
Well...go on ...
Post a Comment